വടക്കാഞ്ചേരിയിലെ നീതു ജോൺസനെ ഞാൻ വിളിച്ചു, ഫോൺ എടുത്തത് ശ്രീദേവ് സോമൻ: അഡ്വക്കേറ്റിൻ്റെ വെളിപ്പെടുത്തൽ

single-img
30 September 2020

ലൈഫ്​ മിഷൻ പദ്ധതിയുടെ ഗുണഭോക്താവ്​ എന്ന രീതിയിൽ​ മങ്കരയിലെ ‘നീതു ജോണ്‍സണ്‍’ എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക്​ കത്തെഴുതിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക്​ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കത്തെഴുതിയ ‘നീതു ജോൺസണ്​’ വീടും സ്​ഥലവും നൽകാൻ അനിൽ അക്കര എംഎൽഎ കഴിഞ്ഞ ദിവസം​ റോഡരികിൽ ​രണ്ടര മണിക്കൂ കാത്തിരുന്നിരുന്നു​. എന്നാൽ, നീതുവോ കുടുംബമോ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ, രാവിലെ ഒമ്പത്​ മണിമുതൽ റോഡരികിൽ നിൽപുറപ്പിച്ച എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ്​ കൗണ്‍സിലര്‍ സൈറാബാനുവും  രമ്യഹരിദാസ്​ എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു. എന്നാൽ കത്തെഴുതിയ ‘നീതു ജോൺസൺ’ സി.പി.എം കേന്ദ്രങ്ങൾ സൃഷ്​ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ്​ അനിൽ അക്കര ആരോപിക്കുന്നത്​.

അതേസമയം നീതു ജോൺസൺ എന്ന ഒരു വ്യക്തിയില്ലെന്നും ആ വ്യക്തിയുടെ പേരിൽ കെ എസ് യു നേതാവാണ് പ്രസ്തുത പോസ്റ്റിട്ടതെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഡ്വ. ജഹാംഗീർ ആമിനാ റസാഖ്. പോസ്റ്റിൻറെ ഉറവിടം അന്വേഷിച്ചപ്പോൾ 00918943486644 എന്ന നമ്പർ ഉപയോഗിച്ച് സൃഷ്ട്ടിച്ച ഫൈക് ഐഡിയിൽ നിന്നുമാണ് ആ പോസ്റ്റ് പിറന്നിരിക്കുന്നത് എന്നതാണ് മനസ്സിലായത്.  നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് മേൽപ്പറഞ്ഞ കെ എസ് യു നേതാവ് ശ്രീദേവ് സോമനാണ്. 

ശ്രീദേവ് സോമൻ നീതുവിൻ്റെ ആങ്ങളയോ, ഭർത്താവോ, കാമുകനോ, കൂട്ടുകാരനോ, സഹപാഠിയോ, മറ്റാരെങ്കിലോ ആണെങ്കിലും ആ സമയം നീതുവിൻ്റെ ഫോൺ അയാളുടെ കയ്യിലായിരുന്നു. എന്തായാലും അനിൽ അക്കരെയുടെ വിശ്വസ്തനായ യുവ ഗാന്ധിയനെ അടുപ്പക്കാരനായി കിട്ടിയതിൽ അഭിനന്ദനങ്ങളെന്നും ജഹാംഗീർ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

വടക്കാഞ്ചേരിയിലെ പ്രിയപ്പെട്ട നീതു ജോണ്സന്…💕😘, 

നീതു മോളേ, 

ആദ്യമായി അനിൽ അക്കരയെപ്പോലുള്ള മഹാനായ ഒരു ഗാന്ധിയൻ ഇതിഹാസ പുരുഷന്റെ സമയവും ഊർജ്ജവും പാഴാക്കുന്നതിലുള്ള പരിഭവം അറിയിക്കട്ടെ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുറമേ സംസ്ഥാന അതിർത്തിയിൽനിന്നും കോവിഡ് രോഗികളെ കേരളത്തിലേക്ക് തള്ളിക്കയറ്റുന്നത് മുതൽ കത്തെഴുതി സിബിഐ യെ ക്ഷണിച്ചുവരുത്തി പിണറായി വിജയനെ മൂക്കിൽ വലിക്കാൻ ഏർപ്പാടാക്കുന്നതുവരെയുള്ള ഇതിഹാസ പോരാട്ടങ്ങളാണ് ആ മഹാനായ മനുഷ്യൻ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് പോട്ടെ, ഞാൻ മോൾക്ക് കത്തെഴുതുന്നതിൻറെ വിഷയത്തിലേക്ക് വരാം. 

മോളേ നീതു, 

മോളുടെ ജാതകവും പിറവിയുമൊക്കെ തപ്പിപ്പോയപ്പോൾ മോൾ ശരിക്കും മോളല്ല, മോനാണ് എന്ന സംശയത്തിൽ എത്തി നിൽക്കുകയാണ്. കെ എസ് യു നേതാവ് ശ്രീദേവ് സോമൻ പരകായപ്രവേശം ചെയ്തു നീതു ജോൺസൺ എന്ന ജൈവികമായ അവസ്ഥയിലെത്തി നിൽക്കുന്നതായാണ് മനസ്സിലാകുന്നത്. അതെന്താണ് മോളെ അങ്ങിനെ എന്നതറിയില്ല. സ്വസ്ഥമാകുമ്പോൾ ഒന്ന് വിശദീകരിക്കാമോ ജോൺസന്റെ മോളെ?

മോളുടെ പോസ്റ്റിൻറെ ഉറവിടം അന്വേഷിച്ചപ്പോൾ 00918943486644 എന്ന നമ്പർ ഉപയോഗിച്ച് സൃഷ്ട്ടിച്ച ഫൈക് ഐഡിയിൽ നിന്നുമാണ് ആ പോസ്റ്റ് പിറന്നിരിക്കുന്നത് എന്നതാണ് മനസ്സിലായത്. മോളുടെ ഈ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് മേൽപ്പറഞ്ഞ കെ എസ് യു പോരാളി സിംഹം ശ്രീദേവ് സോമനാണ്. ശ്രീദേവ് സോമൻ മോളുടെ ആങ്ങളയോ, ഭർത്താവോ, കാമുകനോ, കൂട്ടുകാരനോ, സഹപാഠിയോ, മറ്റാരെങ്കിലോ ആണെങ്കിൽ, മോളുടെ ഫോൺ അയാളുടെ കയ്യിലായിരുന്നു ആ സമയത്തെങ്കിൽ എന്നോട് പൊറുക്കുക. അങ്ങനെയെങ്കിൽ അനിൽ അക്കരെയുടെ വിശ്വസ്തനായ യൂത്തൻ ഗാന്ധിയനെ അടുപ്പക്കാരനായി കിട്ടിയതിൽ അഭിനന്ദനങ്ങൾ…!😍😎

പക്ഷേ, മോളുടെ ഫോൺ ശ്രീദേവ് സോമന്റെ കയ്യിലാണെന്നും ആ നമ്പർ അയാളുടെ പേരിലാണെന്നും എന്നെപ്പോലുള്ള ചില വിവരമില്ലാത്ത വിഡ്ഢികൾ കണ്ടുപിടിച്ചുകഴിഞ്ഞപ്പോൾ മുതൽ, ആ നമ്പർ സ്വിച് ഓഫ് ചെയ്തിരിക്കുന്നു. എന്തിനാണ് അത്തരമൊരു കടുംകൈ മോൾ ചെയ്തതെന്ന് മാമന് മനസ്സിലാകുന്നില്ല. മാത്രമല്ല ഇന്നലെ മോളെത്തേടിയലഞ്ഞ അനിൽ അക്കരെ ചേട്ടൻ കുറച്ചു മാസങ്ങൾക്കുമുൻപ് മോളുടെ പോസ്റ്റ് വൈറലാകുന്നു എന്ന് പറഞ്ഞു സ്വന്തം പേജിൽ ഷെയർ ചെയ്തതും മാമന് ദുരൂഹമായി തോന്നുന്നു. 

എന്തായാലും മോളും, മോളുടെ നമ്പറും, ശ്രീദേവ് സോമൻ എന്ന സ്വന്തക്കാരനും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാമൻ അവസാനിപ്പിക്കുന്നു. “തമസോമാ ജ്യോതിർഗമായാ” എന്നാണല്ലോ സതീശൻ കഞ്ഞിക്കുഴി പറഞ്ഞിരിക്കുന്നത്.!!

മോളേ, മോൾക്ക് മാമനോടൊന്നും തോന്നല്ലേ മോളെ…💕😘🙏

എന്ന്, 

മോളുടെ മാമൻ,

ഒപ്പ് , വര , കുത്ത്…

വടക്കാഞ്ചേരിയിലെ പ്രിയപ്പെട്ട നീതു ജോണ്സന്…💕😘, നീതു മോളേ, ആദ്യമായി അനിൽ അക്കരയെപ്പോലുള്ള മഹാനായ ഒരു ഗാന്ധിയൻ ഇതിഹാസ…

Posted by Jahangeer Amina Razaq on Tuesday, September 29, 2020