ബാബറി മസ്ജിദ് സ്വയം തകര്‍ന്ന്‍ വീഴുകയായിരുന്നു; ഒറ്റവരി പ്രതിഷേധവുമായി നടി സ്വര ഭാസ്‌കര്‍

single-img
30 September 2020

സുപ്രീംകോടതി ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ ഇന്ന് വെറുതെ വിട്ട സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ‘ബാബറി മസ്ജിദ് സ്വയം തകര്‍ന്ന്‍ വീഴുകയായിരുന്നു’ എന്ന ഒറ്റ വരി മാത്രമാണ് കൂപ്പു കൈ സ്‌മൈലിയോടെ സ്വര ട്വീറ്റ് ചെയ്തത്.

അതേസമയം, ഇതിനോടകം ധാരാളം ആളുകളാണ് കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. പുത്തന്‍ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.