ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് പോസിറ്റിവ്; വീട്ടിൽ നിരീക്ഷണത്തിൽ

single-img
29 September 2020

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും നടപടിക്രമത്തിന്റെ ഭാഗമായി നടത്തിയ ടെസ്റ്റിൽ അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നുവെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ വസതിയിൽ തന്നെ നിരീക്ഷണത്തിൽക്കഴിയാനാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അദ്ദേഹത്തിന്റെ ഭാര്യ ഉഷാ നായിഡുവിന് ടെസ്റ്റ് നടത്തിയെങ്കിലും രോഗബാധയില്ലെന്നാണ് കണ്ടെത്തിയത്. അവരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Content: Vice President Venkaiah Naidu tests COVID-19 positive, opts for home quarantine