അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് നാവായിക്കുളം കുടവൂർ നിവാസികളോട് അധികൃതർ: പക്ഷേ കാരണം കോവിഡ് അല്ല

single-img
29 September 2020

നാവായിക്കുളം കുടവൂർ മടന്തപ്പച്ച നാട്ടുകാർക്ക് മുന്നറിയിപ്പുമായി സർക്കാർ. രാത്രിയിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പുലർച്ചെ റബർ ടാപ്പിംഗിനും പത്രവിതരണത്തിനും പോകുന്നവർ ഇരുട്ട് മാറിയശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ അറിയിച്ചു. ഈ ഭാഗത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കരടിയുടെതെന്ന് സ്ഥിരീകരിച്ചതുകൊണ്ടാണ് ഈ ഒരു മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. 

കാൽപ്പാടുകൾ കരടിയുടേതാണെന്ന് വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസർ ബി. അജിത്ത്കുമാർ അറിയിച്ചു. സമീപത്തെ പുല്ലൂർമുക്കിലും മറ്റു പല ഭാഗങ്ങളിലും നാട്ടുകാർ കരടിയെ കണ്ടെന്നുള്ള അഭ്യൂഹത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 4ന് വനംവകുപ്പ് അധികൃതർ വീണ്ടും തെരച്ചിൽ നടത്തിയിരുന്നു.ഴ 

മടന്തപ്പച്ച സ്വദേശി റൈഹാനത്താണ് കരടിയെ ആദ്യമായി കണ്ടത്. തുടർന്ന് കഴിഞ്ഞദിവസം ഫോറസ്റ്റ് ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിൽ പരിശമാധന നടന്നു. പുല്ലൂർമുക്ക് സ്‌കൂളിനു സമീപം കഴിഞ്ഞദിവസം രാത്രി കരടി മരത്തിൽ നിന്നും തൂങ്ങിയിറങ്ങുന്നത് കണ്ടതായി അഹമ്മദ് റോഷൻ എന്ന വ്യക്തിയും അറിയിച്ചിരുന്നു.