സംവിധായകന്‍ ശാന്തിവിള ദിനേശിന് മുൻകൂർജാമ്യം

single-img
29 September 2020

സംവിധായകന്‍ ശാന്തിവിള ദിനേശിന് മുൻകൂർജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യക്ഷ്മിയുടെ പരാതിയിലാണ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തത്.

ശാന്തിവിള ദിനേശ് സമൂഹ മാധ്യമത്തില്‍ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. ബംഗ്ലാവില്‍ ഔത എന്ന സിനിമയുടെ സംവിധായകനാണ് ശാന്തിവിള ദിനേശ്.