സ്കൂൾ അടച്ചതിനു പിന്നാലെ മക്കളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കൾ: മൂന്നു മാസങ്ങൾക്കിടെ അധികൃർ തടഞ്ഞത് അഞ്ച് ബാലവിവാഹങ്ങൾ

single-img
29 September 2020

രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഹെെദരാബാദിൽ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ അഞ്ച് ബാലവിവാഹങ്ങളാണ് അധികൃതര്‍ തടഞ്ഞത്. സ്‌കൂളുകള്‍ അടച്ചതോടെയാണ് മക്കളെ  വിവാഹം കഴിപ്പിച്ച് അയക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത്. 

ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അധികൃതര്‍ അവരുടെ മാതാപിതാക്കളെ കണ്ട് ഉപദേശിച്ച ശേഷമാണ് ശ്രമങ്ങള്‍ പരാജയപ്പെട്ടത്.  അതേസമയം ലോക്കഡൗണില്‍ നിരവധി വിവാഹങ്ങള്‍ രഹസ്യമായി നടന്നിട്ടുണ്ടാകാമെന്ന് കണക്കുകൂട്ടുന്നത്. സൈബറാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ മാസം രണ്ട് ബാലവിവാഹങ്ങളാണ് അധികൃതര്‍. 16 വയസ് വീതമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമമെന്നും റിപ്പോർട്ടുകൾപുറത്തു വരുന്നുണ്ട്. 

പ്രായപൂര്‍ത്തിയായ ശേഷമേ വിവാഹം കഴിപ്പിക്കൂ എന്ന് മാതാപിതാക്കളില്‍ നിന്നും അധികൃതര്‍ എഴുതി വാങ്ങി. പെണ്‍കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശ്രമിച്ചയുടന്‍ വിവാഹം കഴിപ്പിച്ച് അയക്കാന്‍ ശ്രമിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചതിനാല്‍ നിരവധി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍