പ്രവാസി അഭിഭാഷകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ നിയമകാര്യ മന്ത്രാലയം

single-img
29 September 2020

ഈ വര്‍ഷം ഡിസംബര്‍ 31 ന് ശേഷം ഒമാനിലുള്ള കോടതികളില്‍ ഹാജരാകാനും വാദിക്കാനും പ്രവാസി അഭിഭാഷകരെ വിലക്കിക്കൊണ്ട് ഒമാന്‍ നീതിന്യായ, നിയമകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകര്‍ക്ക് കൂടി മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമുള്ള ഈ തീരുമാനം ബാധകമാണ്.

ഒമാന്‍റെ നീതിന്യായ, നിയമ നിര്‍വഹണ മേഖലയുടെ മുന്നേറ്റത്തിനും അതിന്റെ നിലവാരം ഉയര്‍ത്തുന്നതിനും വിദേശികളായ അഭിഭാഷകര്‍ നല്‍കിയ സംഭാവനകളെയും അനുഭവങ്ങളെയും മന്ത്രാലയം അഭിനന്ദിക്കുകയും തുടര്‍ന്നുള്ള ഔദ്യോഗിക പ്രവര്‍ത്തനരംഗത്ത് വിജയങ്ങള്‍ നേരുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.