നദാലും സെറീന വില്യംസും ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

single-img
29 September 2020

പാരീസില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ സ്പാനിഷ് സൂപ്പര്‍ താരവും രണ്ടാം സീഡുമായ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍. അന്താരാഷ്‌ട്ര എടിപി റാങ്കിങ്ങില്‍ നിലവില്‍ 83ാം സ്ഥാനത്തുള്ള ബെലാറസിന്റെ ഇഗോര്‍ ജെറാസിമോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ രണ്ടാം റൗണ്ട് പ്രവേശനം നടത്തിയത്. സ്‌കോര്‍ 6-4,6-4,6-2. കളിമണ്‍കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാല്‍ 2017 മുതല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം മറ്റാര്‍ക്കും നല്‍കിയിട്ടില്ല.

അതേസമയം വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് നാട്ടുകാരിയായ ക്രിസ്റ്റി ആനിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സെറീന 1.44 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 7-6,6-0 എന്ന സ്‌കോറിനാണ് ഈ വിജയം നേടിയെടുത്തത്. നേരത്തെ മൂന്ന് തവണയാണ് സെറീന ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ളത്. 2015ലായിരുന്നു അവസാനമായി സെറീനയുടെ കിരീട നേട്ടം.