കുവൈറ്റ് ഭരണാധികാരി ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അന്തരിച്ചു

single-img
29 September 2020

കുവൈറ്റിന്റെ ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ ( 91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണ വാര്‍ത്ത മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ശൈഖ് സബയെ അനാരോഗ്യത്തെ തുടര്‍ന്ന് രാജ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് 2020 ജൂലൈയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയായിരുന്നു.

1929 ലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ആധുനിക കുവൈറ്റിന്റെ വിജയകരമായ വിദേശനയത്തിന്റെ ശില്‍പിയായാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. കുവൈറ്റില്‍ ഇദ്ദേഹം 1963 നും 2003 നും ഇടയില്‍ 40 വര്‍ഷത്തോളം വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. അതിന് ശേഷം 2006 ല്‍ ശൈഖ് ജാബിര്‍ അല്‍ സബായുടെ മരണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയാകുന്നത്.