കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വ കക്ഷിയോഗം; കര്‍ശന നിയന്ത്രണം മതിയെന്ന് ചെന്നിത്തല

single-img
29 September 2020

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വ കക്ഷിയോഗംത്തിൽ ധാരണ. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഉള്ളതില്‍ കൂടുതലായികടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഒരിക്കല്‍ കൂടി ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാരും സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. ലോക്ക് ഡൌണ്‍ ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇനിയുള്ള രണ്ടാഴ്ച കൂടി സംസ്ഥാനത്തിന്റെ സാഹചര്യം വിലയിരുത്തിയതിന് ശേഷം ലോക്ക്ഡൗണ്‍ പരിഗണിക്കാമെന്നാണ് സര്‍വകക്ഷിയോഗം നിരീക്ഷിച്ചത്.വരും ദിവസങ്ങളില്‍ കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം മതിയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നടത്തുന്ന പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.