കോവിഡിന്റെ പേരിൽ സമരങ്ങൾ നിർത്തില്ലെന്ന് കെ.സുരേന്ദ്രൻ; ബിജെപി നിലപാട് സർവകക്ഷിയോഗത്തിൽ

single-img
29 September 2020

സംസ്ഥാന സർക്കാരിനെതിരായ സമരങ്ങൾ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ബിജെപിയുടെ നിലപാട് സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം എന്നും കെ സുരേന്ദ്രൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

“ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. രാജ്യം മുഴുവൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രൻ പറഞ്ഞു. അതേസമയം കോവിഡ് വ്യാപനം അതിവ്യാപനമായി മാറാതിരിക്കാൻ ഇടതു മുന്നണി സമരപരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.