ഷോർട്സ് ധരിച്ചാല്‍ കാല് കാണുമെന്നുള്ളത് ശരി, എന്നാല്‍ സാരിയുടുത്താൽ വയർ കാണില്ലേ; അപര്‍ണ ചോദിക്കുന്നു

single-img
29 September 2020

എതോരു വ്യക്തിയും ഏത് രീതിയിലുള്ള വസ്ത്രം ധരിക്കണം എന്നത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടുന്നതിന് മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി പറയുന്നു. ഷോർട്സ് ധരിക്കുമ്പോള്‍ കാലു കാണുമെ‌ങ്കിൽ നമ്മുടെ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു.

അപര്‍ണയുടെ വാക്കുകള്‍: ‘സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എന്തൊക്കെ കമന്റുകകളാണ് വന്നത്. ഒരാൾ എന്ത് വസ്ത്രം ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. ഓരോരുത്തരും അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ധരിക്കുക.

ഇക്കാര്യം ബാക്കിയുള്ളവർ അങ്ങ് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർട്സ് ധരിച്ചാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെയാണ്, എന്നാല്‍ സാരിയുടുത്താൽ വയർ കാണില്ലേ ? സാരി എന്നത് ഒരു പരമ്പരാഗത വസ്ത്രമാണ്. എന്നാല്‍ അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങിനെയാണ് സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

ഓരോരുത്തരും അവനവന് ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അത് ധരിക്കുക. ഇതുപോലെയുള്ള ക്യാംപെയ്നുകൾ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നപോലെ തന്നെ സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണ്.’ അപർണ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.