കന്മദത്തിലെ മുത്തശ്ശി ഓര്‍മയായി; നടി ശാരദാ നായർ അന്തരിച്ചു

single-img
29 September 2020

കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് ശാരദ നായര്‍.

മോഹൻലാലിനേയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ലോഹിതദാസ് ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

മഞ്ജുവാര്യരുടെ മുത്തശ്ശിയായിരുന്നു ശാരദ നായർ വേഷമിട്ടത്. 1999 ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും അഭിനയിച്ചിരുന്നു.