വിജയ് പി നായരുടെ തട്ടിപ്പ് മുഴുവൻ പുറത്ത്; ഡിജിപിയ്ക്ക് പരാതിയുമായി ഇന്ത്യൻ അസ്സോസിയേൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

single-img
28 September 2020

സാമൂഹ്യ മാധ്യമങ്ങളിലും യൂടൂബിലും സ്ത്രീ വിരുദ്ധവും അശ്ലീലം നിറഞ്ഞതുമായ വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരുടെ തട്ടിപ്പ് പുറത്ത്. നിയമപരമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും വിജയ് പി നായർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ലേബൽ ഉപയോഗിച്ചു തട്ടിപ്പ് നടത്തിവരുകയായിരുന്നുവെന്ന് തെളിഞ്ഞതായി കോഴിക്കോട് സിആർസിയിലെ (Composite Regional Center for person with Disabilities ) ക്ലിനിക്കൽ സൈക്കോളജിക്കൽ വിഭാഗം മേധാവി പ്രൊഫ. ജിതിൻ കെ പറഞ്ഞു. വിജയ് പി നായർക്കെതിരെ ഡിജിപി ക്ക് ഉടൻ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Prof.Jithin K

മനശ്ശാസ്ത്രത്തിൽ പി.ജി ബിരുദം നേടിയതിന് ശേഷം ഹോസ്പിറ്റൽ പരിശീലനത്തോടെ രണ്ട് വർഷത്തെ എംഫിൽ നേടിയിരിക്കണം.
അല്ലെങ്കിൽ സോഷ്യൽ വർക്കർ ആയിരിക്കണം. എംഎസ്ഡബ്ല്യൂ നേടിയ ശേഷം ആശുപത്രി സേവനത്തോടെ എംഫിൽ നേടിയിരിക്കണം. എങ്കിൽ മാത്രമേ മാനസിക ആരോഗ്യ മേഖലയിൽ ഇടപെടാൻ പാടുള്ളു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അവകാശവാദത്തിനും ഇവിടെ പ്രസക്തിയില്ല കാരണം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നാൽ റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ അംഗീകരിച്ച എംഫിൽ ബിരുദവും ഒപ്പം റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ അംഗവുമായിരിക്കണം എന്നാണ് വ്യവസ്ഥ പ്രൊഫ. ജിതിൻ കെ പറഞ്ഞു.

അതേസമയം വിജയ് പി നായർക്ക് പിഎച്ച്ഡി ബിരുദം നല്‍കി എന്ന് പറയുന്ന പറയുന്ന സര്‍വകലാശാല വെറും കടലാസ് സര്‍വകലാശാലയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇല്ലാത്ത വ്യാജ യോഗ്യത കാണിച്ച് തട്ടിപ്പ് നടത്താന്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നിയമ നടപടിയ്ക്ക് തുടക്കം കുറിച്ചത്.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് എന്ന സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് പിച്ച്ഡി ലഭിച്ചതെന്നായിരുന്നു വിജയ് പി നായരുടെ അവകാശവാദം. പക്ഷെ ചെന്നൈയിലോ അവിടെയുള്ള പരിസരങ്ങളിലോ ഇത്തരത്തില്‍ ഒരു സര്‍വകലാശാല ഇല്ലെന്നതാണ് വസ്തുത.