വിജയ് പി നായർ; ഒളിവിൽ പോയ വിവാദ യൂട്യൂബർ പോലീസ് പിടിയിൽ

single-img
28 September 2020

സ്ത്രീവിരുദ്ധ,അശ്ലീല യുട്യൂബ് നടത്തിയ വിജയ് പി നായർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ വെട്ടിച്ച് ഇയാൾ ഒളിവിലായിരുന്നു. വിജയ് പി നായർ ഇന്നലെ മുതൽ മുറിയിലില്ലെന്ന് ലോഡ്ജിലെ മറ്റു താമസക്കാർ പോലീസിനോട് പറഞ്ഞിരുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ച ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യാനുള്ള നടപടിയും പോലീസ് തുടങ്ങിയിരുന്ന സാഹചര്യത്തിലാണ് ഇയാൾ ഒളിവിൽ പോയത്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

അതേസമയം വിജയ് പി നായർക്ക് പിഎച്ച്ഡി ബിരുദം നല്‍കി എന്ന് പറയുന്ന പറയുന്ന സര്‍വകലാശാല വെറും കടലാസ് സര്‍വകലാശാലയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇല്ലാത്ത വ്യാജ യോഗ്യത കാണിച്ച് തട്ടിപ്പ് നടത്താന്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നിയമ നടപടിയ്ക്ക് തുടക്കം കുറിച്ചത്.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് എന്ന സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് പിച്ച്ഡി ലഭിച്ചതെന്നായിരുന്നു വിജയ് പി നായരുടെ അവകാശവാദം. പക്ഷെ ചെന്നൈയിലോ അവിടെയുള്ള പരിസരങ്ങളിലോ ഇത്തരത്തില്‍ ഒരു സര്‍വകലാശാല ഇല്ലെന്നതാണ് വസ്തുത.