രാജ്യത്ത് 2021 തുടക്കത്തില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും; കണ്ടുപിടുത്തം പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

single-img
28 September 2020

രാജ്യത്ത് അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി വാക്‌സിന്റെ കണ്ടുപിടുത്തം അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. ‘അതിവേഗമാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. നാം മൂന്ന് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യത്ത് വാക്സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല പറഞ്ഞിരുന്നു. വാക്സിന്‍ എല്ലാ ജനങ്ങള്‍ക്കുമായി വിതരണം ചെയ്യാന്‍ ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും ഇതിന് രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.