ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി എന്നു ചാനലിൽ കുരച്ച പൂഞ്ഞാറുകാരൻ ഞരമ്പൻ: ജോയ് മാത്യു

single-img
28 September 2020

സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് വിമർശനവുമായി എത്തിയവർക്ക് എതിരെ നടന്‍ ജോയ് മാത്യു. വിജയന്‍ നായരെ തല്ലിയതിലല്ല, അവിടെവച്ച് തെറി പറഞ്ഞതിലാണ് ചിലര്‍ക്കു പ്രശ്‌നമെന്നും ഫ്യൂഡല്‍ ധാരണകളാണ് അവരെ നയിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

”ഞരമ്പന്‍ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകള്‍ ഉപയോഗിച്ചിട്ടില്ല ,,ചില പദങ്ങള്‍ക്ക് അലങ്കാരവും ഉല്‍പ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീന്‍ കളര്‍ ഫുള്‍ ആകാനാണെന്ന് കരുതിയാല്‍ മതി”- ജോയ് മാത്യു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

സ്ത്രീകള്‍ തെറി പറഞ്ഞതിനെതിരെ പൂഞ്ഞാല്‍ എംഎല്‍എ പിസി ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതിനെയും ജോയ് മാത്യൂ വിമർശിച്ചു. പൂഞ്ഞാറുകാരന്‍ ഒരുവന്‍ ചാനലില്‍ കുരച്ചത് ഇങ്ങിനെ ‘ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി ‘എന്ന് !ചന്തയില്‍ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവന്‍ മറ്റൊരു ഞരമ്പന്‍- ജോയ് മാത്യു പറഞ്ഞു. 

ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്: 

ചിലരുടെ പ്രശനം പെണ്ണുങ്ങള്‍ ഞരബുരോഗിയെ തല്ലിയതിലല്ല, അവിടെ വെച്ച് തെറിപറഞ്ഞതാണ് !

‘എന്താ സ്‌നേഹിതാ വിജയാ നിനക്കിട്ട് ഒന്ന് തരട്ടെ ?’ എന്ന് പറഞ്ഞാണ് തല്ലിയിരുന്നതെങ്കില്‍ ഇപ്പറയുന്നവര്‍ ഈ സ്ത്രീകളെ പിന്തുണയ്ക്കുമായിരുന്നോ ?

ഇല്ല ,സ്ത്രീകള്‍ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യുഡല്‍ യാണ് ഇവരെയൊക്കെ നയിക്കുന്നത് .

അടികൂടിയിട്ടുള്ളവര്‍ക്കറിയാം ആത്മരോഷം ,വീറ് ,വാശി എന്നിവ വര്‍ധിപ്പിക്കാനും എതിരാളിയെ തളര്‍ത്താനും ചില പ്രത്യേക പദങ്ങള്‍ക്ക് സാധിക്കും എന്ന് (മനശാസ്ത്രം അത് സമ്മതിച്ചു തരുന്നുമുണ്ട് )

പിന്നെ എന്താണ് തെറി ?എന്താണ് അശ്ലീലം ?

(കൊടുങ്ങല്ലൂരിന്റെ പാരമ്പര്യ രക്തമാണ് മലയാളിയുടെ സിരകളില്‍ എന്നത് മറക്കണ്ട !)

ഞരമ്പന്‍ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകള്‍ ഉപയോഗിച്ചിട്ടില്ല ,,ചില പദങ്ങള്‍ക്ക് അലങ്കാരവും ഉല്‍പ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീന്‍ കളര്‍ ഫുള്‍ ആകാനാണെന്ന് കരുതിയാല്‍ മതി .

പൂഞ്ഞാറുകാരന്‍ ഒരുവന്‍ ചാനലില്‍ കുരച്ചത് ഇങ്ങിനെ ‘ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി ‘എന്ന് !ചന്തയില്‍ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവന്‍ മറ്റൊരു ഞരമ്പന്‍ !