മോദി അധികാരത്തിലിരിക്കുന്ന കാലത്തോളം ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

single-img
28 September 2020

ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിലെ സ്വപ്നമാണ് ഒരു ഇന്ത്യ-പാക് മത്സരം കാണുക എന്നുള്ളത്. എന്നാൽ അതൊരു സ്വപ്നം മാത്രമാണെന്ന് വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലു​ള്ളി​ട​ത്തോ​ളം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മു​ൻ പാ​ക് താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി വ്യക്തമാക്കി. 

ഐപിഎൽ പാക് താരങ്ങൾക്ക് ഇന്നും സ്വപ്നമാണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ട്വ​ന്‍റി-20 ലീ​ഗാ​യ ഐ​പി​എ​ല്ലി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ ബാ​റ്റ്സ്മാ​നാ​യ ബാ​ബ​ർ അ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ക് താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​ഫ്രീ​ദി പ​റ​ഞ്ഞു.