കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; വ്യാപാര ശാലകളില്‍ സാമൂഹിക അകലം നിര്‍ബന്ധം

single-img
28 September 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗശേഷം മാധ്യമങ്ങളെ അറിയിച്ചു .ഇതിന്റെ ഭാഗമായി വ്യാപാര ശാലകളില്‍ സാമൂഹിക അകലം നിർബന്ധമാണെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത് ലംഘിച്ചുകൊണ്ട് തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും. വ്യാപാര ശാലയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് മുന്‍കൂട്ടി നിശ്ചയിക്കണം. അതേപോലെ തന്നെ കടയിൽ എത്തുന്നവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഏതെങ്കിലും കാരണത്താല്‍ അധികം ആളുണ്ടായാൽ അവർ പുറത്ത് നിശ്ചിത അകലം പാലിച്ച് തന്നെ നിൽക്കണം.
ഇവിടെ ഓരോരുത്തര്‍ക്കും സ്ഥലം മാർക്ക് ചെയ്ത് വേണം ആളുകളെ നിർത്തേണ്ടത്. ഈ കാര്യങ്ങളില്‍ കടയുടമയുടെ ഉത്തരവാദിത്തം വലുതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.