മൂന്നര വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപതുകാരൻ പിടിയിൽ

single-img
27 September 2020

മൂന്നര വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാ(60) നെ തൊണ്ടര്‍നാട് എസ് ഐ എ യു ജയപ്രകാശും സംഘവും ചേര്‍ന്ന് കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.