‘കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർ എസ് എസ് തലവനല്ലേ..?’; കെ. എസ് ശബരീനാഥന്‍

single-img
27 September 2020

യു.ഡി.എഫിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പി.എ മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.എസ് ശബരീനാഥന്‍ എംഎൽഎ. RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ?” റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ബെന്നിബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലായിരുന്നു മുഹമ്മദ് റിയാസിന്‍റെ പോസ്റ്റ്. പ്രതികരണവുമായി കെ.എസ് ശബരീനാഥന്‍ എംഎൽഎ എത്തുകയായിരുന്നു.

ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ? സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ “എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി”കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർ എസ് എസ് തലവനല്ലേ..? കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു !