സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല: പിസി ജോര്‍ജ്

single-img
27 September 2020

സോഷ്യല്‍ മീഡിയയായ യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി സി ജോര്‍ജ് എംഎല്‍എ. ഭാരതത്തില്‍ സ്ത്രീകള്‍ സീതാദേവികളാണെന്നും അവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്ത പോലീസുകാരെയാണ് കുറ്റം പറയേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേപോലെ തന്നെ ഒരു സ്ത്രീകളോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും തെറ്റ് ചെയ്താല്‍ സ്ത്രീ പുരുഷ വ്യത്യാസം കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിക്കുമായിരുന്നെന്നും സ്ത്രീകള്‍ ആയുധമെടുക്കേണ്ടെന്നും മനോരമയുടെ ചര്‍ച്ചയില്‍ പങ്കെടുക്കവേ അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു.

‘ഓരോ ദിവസവും രാവിലെ എത്രയോ സ്ത്രീകളാണ് എന്റെ അടുത്ത് നിവേദനവുമായി വരുന്നത്. അവരും ഒറ്റക്കല്ലേ എത്തുന്നത്. എന്നിട്ടും ഇന്നേവരെ ഒരു സ്ത്രീ പോലും എനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ഇതുപോലുള്ള ആളുകള്‍ക്ക് അടി കൊടുക്കണമെന്നതുതന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ മഷി ഒഴിക്കലും ചീത്ത വിളിക്കലും എല്ലാം തെറ്റാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല’, – അദ്ദേഹം പറയുന്നു.