എംഎൽഎ സിഎഫ് തോമസ് അന്തരിച്ചു

single-img
27 September 2020

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന  നേതാവും എംഎല്‍എയുമായി സിഎഫ് തോമസ് അന്തരിച്ചു. തിരവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭിയലെത്തിയത്. 2001-2006ല്‍ ഗ്രാമവിവകസനവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്.

ഒൻപത് തവണയാണ് നിയമസഭയിലെത്തിയത്. കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സിഎഫ് തോമസ് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെഎം മാണിക്കൊപ്പം നിലനിന്ന തോമസ് മാണിയുടെ മരണത്തിന് പിന്നാലെ ജോസഫിനൊപ്പം നിലകൊള്ളുകയായിരുന്നു.