10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

single-img
27 September 2020

എറണാകുളം ജില്ലയിലെ ആലുവയില്‍ 10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹുസൈൻ അഷ്റഫാണ് പോലീസിന്റെ പിടിയിലായത്. അടുത്ത ദിവസങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്.

അതേസമയം, കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് 23 കാരിയായ മനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ പിടിയിലായി. ചെങ്ങളായി സ്വദേശികളായ സിയാദ്, ബാത്തുശ, അബൂബക്കർ എന്നിവരാണ് പിടിയിലായത്.