ഫേസ്ബുക്കിലെ വിവിധ ‘ചലഞ്ചുകൾ’ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട എന്ത്?

single-img
27 September 2020

സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ ഇപ്പോള്‍ ഹോം ഫീഡുകള്‍ ചലഞ്ചുകള്‍ കൊണ്ട് നിറയുകയാണ്. ഇത് പല വിധത്തിലാണ്, കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് തുടങ്ങി ഇതിന്റെ വിവിധ അവസ്ഥാന്തരങ്ങള്‍ വരെ ട്രോളുകള്‍ ഉള്‍പ്പെടെ ചലഞ്ച് വരെയുണ്ട്.

ഇതില്‍ എല്ലാ ചലഞ്ചുകളും വന്‍ ഹിറ്റും ആണ്. പ്രായ ഭേദ വിത്യാസമില്ലാതെ എല്ലാവരും മത്സരിച്ചു ചലഞ്ചുകളിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. പക്ഷെ ഇതുപോലുള്ള ചലഞ്ചുകളുടെ ആരംഭ കേന്ദ്രം ഏത് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കൂട്ടത്തില്‍ ചലഞ്ചുകളുടെ ഗതിമാറ്റി രാഷ്ട്രീയമാനം നല്‍കുന്ന ചലഞ്ചുകളും തുടങ്ങിയിട്ടുണ്ട്. ഇതിന് സമര ചലഞ്ച് എന്നാണ് പേര്

തീരെ ചെലവില്ലാത്ത വിധം ഒരു ലൈക്കടിക്കാന്‍ ഈ ചലഞ്ചുകളില്‍പലരും തയാറാകുന്നതോടെ സമൂഹമാധ്യമ ചലഞ്ചുകള്‍ വൈറലാകുകയാണ്. ഇതിനെ തുടര്‍ന്ന് കോടികളാണ് പരസ്യ വരുമാന ഇനത്തില്‍ ഒഴുകുന്നത്. അടുത്ത കാലത്തെ ലോക്ക് ഡൗൺ വേളയില്‍ ജനങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് വിലയിരുത്തല്‍.

നിലവില്‍ പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ വ്യാപകമായ വേളയില്‍ സമരങ്ങള്‍ക്ക് വന്‍പ്രചാരണം കിട്ടുന്ന അവസരം പലരും ഭംഗിയായി ഉപയോഗപ്പെടുത്തുകയാണ് ഈ ചലഞ്ചുകളില്‍.