മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

single-img
27 September 2020

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

അഞ്ച് തവണ രാജ്യസഭാ അംഗമായും നാലു തവണ ലോകസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. 

അടല്‍ജിയുടെ കാലത്ത് നിര്‍ണായവകുപ്പുകള്‍ കൈകാര്യം ചെയ്ത ജസ്വന്ത് ജി ധനകാര്യ, പ്രതിരോധ രംഗങ്ങളില്‍ നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു