വിജയ് പി നായര്‍ ഉപയോഗിക്കുന്ന ഡോക്ടറേറ്റ് വ്യാജം; നിയമ നടപടിയുമായി സൈക്കോളജിസ്റ്റുകളുടെ സംഘടന

single-img
27 September 2020

സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ മോശമായി അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശങ്ങളുമായി വിഡിയോകള്‍ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് നിഗമനം. തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും താന്‍ ഒരു ഡോക്ടറാണെന്നും കാണിച്ചായിരുന്നു വിജയ് പി നായര്‍ തന്റെ വീഡിയോകള്‍ക്ക് സമൂഹത്തില്‍ വിശ്വാസ്യത നേടിയിരുന്നത്.

പക്ഷെ ഈ വ്യക്തിക്ക് ഇയാള്‍ക്ക് പിഎച്ച്ഡി ബിരുദം നല്‍കി എന്ന് പറയുന്ന പറയുന്ന സര്‍വകലാശാല വെറും കടലാസ് സര്‍വകലാശാലയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇല്ലാത്ത വ്യാജ യോഗ്യത കാണിച്ച് തട്ടിപ്പ് നടത്താന്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു .

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് എന്ന സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് പിച്ച്ഡി ലഭിച്ചതെന്നായിരുന്നു വിജയ് പി നായരുടെ അവകാശവാദം. പക്ഷെ ചെന്നൈയിലോ അവിടെയുള്ള പരിസരങ്ങളിലോ ഇത്തരത്തില്‍ ഒരു സര്‍വകലാശാല ഇല്ലെന്നതാണ് വസ്തുത.