ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്

single-img
27 September 2020

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം ഉമാഭാരതി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാഭാരതി ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍, ഇന്നലെ 20,419 ആണ്  മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ. 
കര്‍ണാടകത്തില്‍ 8,811, ആന്ധ്രയില്‍ 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്.