ഫെെസൽ വിശാല്‍ നമ്പൂതിരിയായി പൂജ തുടങ്ങി, `സൂപ്പർ പൂജാരിയെ´ന്നു ഭക്തർ: ഒടുവിൽ പിടിയിൽ

single-img
27 September 2020

പൂജാരിയായി സ്വയം പരിചയപ്പെടുത്തി യുവാവിനെയും കുടുംബത്തെയും ഒന്നടങ്കം കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. കട്ടയോട് തോണിക്കടവന്‍ വീട്ടില്‍ ഫൈസലിനെ(36)യാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ആറു ഭാഷകള്‍ സംസാരിക്കുന്ന ഫെെസൽ നമ്പുതിരി എന്ന വ്യാജേനയാണ് കുടുംബവുമായി അടുപ്പം പുലർത്തിയത്. 

ഫെെസൽ ട്രെയിനില്‍ വച്ചു പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിക്കുകയും വീട്ടുകാരുമായി ആത്മബന്ധം പുലര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാരെ സാമ്പത്തിക തട്ടിപ്പു കബളിപ്പിക്കുകയും ചെയ്തതായാണ് കേസ്. വിശാല്‍ നമ്പൂതിരിയെന്നാണു പേരെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തി. 

ആറു ഭാഷകള്‍ അറിയാമെന്നും ഇയാള്‍ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാള്‍ അന്‍പതിനായിരം രൂപ വാങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ പൂജകളും നടത്തി. വീട്ടുകാരെ പൂജയിലൂടെ വിശ്വസിപ്പിക്കുവാൻ ഇയാൾക്കു കഴിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. 

കോമല്ലൂരിലെ ഒരു വീട്ടില്‍ സംശയകരമായ നിലയില്‍ യുവാവ് വന്ന് പോകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയിപ്പ് കിട്ടിയതോടെ യുവാവിന്റെ കള്ളി വെളിച്ചത്താവുകയായിരുന്നു. 

കഴിഞ്ഞ 2 വര്‍ഷമായി ഇയാള്‍ ചെങ്ങന്നൂര്‍ ആല നെടുവരങ്കോട്ട് താമസിച്ച് ഒരു വീട്ടില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് പോലീസിനോട് പറഞ്ഞു. എന്നാല്‍, അവിടെ ഇയാള്‍ സ്വന്തം പേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. 

ഇയാള്‍ പല തവണ വന്‍തോതില്‍ പലയിടത്തേക്കും പണം അയച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.