എൻറോൾ ചെയ്തു; നടി വഫ ഖദീജ റഹ്മാന്‍ ഇനി അഭിഭാഷക

single-img
27 September 2020

മമ്മൂട്ടി നായകനായ പതിനെട്ടാം പടി, ദുൽഖറിന്റെ വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെ തിളങ്ങിയ വഫ ഖദീജ റഹ്മാന്‍ ഇനി അഭിഭാഷക. താൻ ഒരു അഭിഭാഷകയായി ഓൺ ലൈൻ വഴി എൻറോള്‍ ചെയ്ത വിവരം സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെ താരം ആരാധകരെ അറിയിക്കുകയായിരുന്നു.

‘ഈ ഒരു ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു. എന്നാൽ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല’– വക്കീൽ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വഫ എഴുതി. ഇതേവരെയുള്ള ചരിത്രത്തിൽ ആദ്യമായി സ്കൂള്‍ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികള്‍ ഓൺലൈനിലൂടെ എൻറോൾമെന്‍റ് ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തുള്ള നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ ,എൽഎൽബി ബിരുദം നേടിയത്. ദക്ഷിണ കര്‍ണ്ണാടകയിൽ നിന്നുള്ള ബ്യാരി വിഭാഗത്തിൽപെട്ട വഫ, അബ്ദുള്‍ ഖാദര്‍, ഷാഹിദ ദമ്പതികളുടെ മകളാണ്.