കൃഷിയിടങ്ങളിൽ വില്ലനായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താം; നിർദ്ദേശങ്ങളുമായി കേരള കാർഷിക സർവ്വകലാശാല

single-img
26 September 2020

കാർഷിക വിളകൾ നശിപ്പിക്കുന്ന അപകടകാരികളായ ആഫ്രിക്കൻ ഒച്ചുകളെ കൃഷിയിടങ്ങളിൽ നിന്നും തുടച്ചുമാറ്റുന്നതിന് നിർദ്ദേശങ്ങൾ. കേരള കാർഷിക സർവ്വകലാശാലകളാണ് ഇത്തരത്തിൽ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

  • മാലിന്യക്കൂമ്പാരങ്ങളാണ് ആഫ്രിക്കൻ ഒച്ചുകളുടെ പ്രജനന സ്ഥലം. കൃത്യമായ മാലിന്യസംസ്കരണം ഒച്ചുകൾ പെറ്റുപെരുകുന്നത് തടയും.
  • കൃഷിയിടവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  • അഞ്ചുവർഷമാണ് ആഫ്രിക്കൻ ഒച്ചുകളുടെ ആയുർദൈർഘ്യം.
  • 500 ഗ്രാം ഗോതമ്പുപൊടി 200 ഗ്രാം ശർക്കര 20 മുതൽ 30 ഗ്രാം ഈസ്റ്റർ എന്നിവ വെള്ളത്തിൽ കലർത്തി ഒരു ചാക്ക് അരി കൃഷിയിടത്തിലെ വീടുകൾ വിരിച്ചു വെച്ച് ആഫ്രിക്കൻ ഒച്ചുകളെ അതിലേക്ക് ആകർഷിക്കാൻ സാധിക്കും ഇതിലേക്കെത്തുന്ന ഒച്ചുകളെ ഒരു കുഴിയെടുത്ത് അതിൽ മണ്ണോ ഉപ്പോ കോപ്പർ സൾഫേറ്റോ ചേർത്ത് മൂടുക.
  • ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം കോപ്പർ സൾഫേറ്റ് ചേർത്തുണ്ടാക്കുന്ന ലായനി സ്പ്രേ ചെയ്തും ഇവയെ തുരത്താവുന്നതാണ്. വീര്യം കൂടിയ ലായനി ആയതിനാൽ ഇത് മുഖത്തോ കണ്ണിലോ വീഴാതെ ശ്രദ്ധിക്കണം. നെല്ലിൻറെ ഓലയിലും വീഴാതെ സൂക്ഷിക്കണം.
  • മേൽപ്പറഞ്ഞ ലായനിയിൽ മൂന്നുഗ്രാം മാത്രം കോപ്പർ സൾഫേറ്റ് ഉപയോഗിച്ച് വിളകളിൽ നേരിട്ടു തളിക്കാം. ലായനി അധികമായാൽ വിള കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.
  • 10 ഗ്രാം കോപ്പർ സൾഫേറ്റ് ലായനി ഉപയോഗിച്ച് കൃഷി സ്ഥലങ്ങളുടെ അതിരുകളും ഇതുപോലെ സുരക്ഷിതമാക്കാം