16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ

single-img
26 September 2020

മലപ്പുറം ജില്ലയിൽ 16 വയസുള്ള കൗമാര പ്രായക്കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ. ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച പരാതിയിലെടുത്ത പോക്സോ നിയമപ്രകാരമാണ് അഞ്ച് പേരും വേങ്ങര പൊലീസിൽ ലഭിച്ച പരാതിയിൽ ഒരാളും ഇന്ന് അറസ്റ്റിലായത്.

മലപ്പുറം നെടുംപറമ്പ് ചിറയിൽ കബീർ (29), ചേറൂർ മുളയത്തിൽ നിസ്താർ (42), ഐക്കരപ്പടി മണ്ണരക്കൽ ഗോപാലകൃഷ്ണൻ (50), മോങ്ങം ചേപ്പൻ കലായിൽ പോക്കർ (64), മമ്പീതി വള്ളിക്കാടൻ മുഹമ്മദ് ഹുസൈൻ (55) എന്നിവരാണ് പിടിയിലായത്.

കൂരിയാട് എന്ന സ്ഥലത്തു വെച്ച് ഇരയായ കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയിൽ കക്കാട് മാട്ടറ നൗഷാദ് (43)ആണ് അറസ്റ്റിലായ മറ്റൊരാൾ. മലപ്പുറം കരിപ്പൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.