മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദ് നീക്കം ചെയ്യണം; ആവശ്യവുമായി കോടതിയില്‍ ഹര്‍ജി

single-img
26 September 2020

യുപിയിലെ മഥുരയില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണം എന്ന ആവശ്യവുമായി മഥുര കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടു. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്ന് കൃഷ്ണ വിരാജ്മന്റെ പേരിലുള്ള ഹര്‍ജിയില്‍ പറയുന്നു.

അതേപോലെ തന്നെനേരത്തേ മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് മുഗള്‍ ആക്രമണകാരിയായിരുന്ന ഔറംഗസീബാണെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. ഇതിനെല്ലാം പുറമേ ചില മുസ്ലിങ്ങളുടെ സഹായത്തോടെ ശ്രീകൃഷ്ണ ജനമാസ്താന്‍ ട്രസ്റ്റിന്റെയും ‘ഭഗവാന്റെ’യും ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.