ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ ഒരുങ്ങി സൗദി

single-img
26 September 2020

അപൂർവമായ തീരുമാനവുമായി സൗദി. ഇനിമുതൽ രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ സൗദി തയ്യാറെടുക്കുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഷൂറാ കൗണ്‍സില്‍ അടുത്ത ആഴ്ചയുടെ അവസാനം വോട്ടെടുപ്പ് നടത്തുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകൾ.

ഇതിന് മുൻപ് ചില അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സമാനമായ ഒരു പ്രമേയം കൗണ്‍സില്‍ തടയുകയുണ്ടായിരുന്നു. കുറ്റവാളിയുടെ പേര് പരസ്യപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്ന വാദം ഉയര്‍ത്തിയായിരുന്നു അന്ന് ഈ നീക്കമുണ്ടായത്.

എന്നാൽ വാണിജ്യപരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ പരസ്യമാക്കുന്നത് ഇപ്പോൾ തന്നെ സൗദി ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഈ രീതിയിൽ പേര് പരസ്യമാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് കുറക്കുമെന്നാണ് കരുതപ്പെടുന്നത്.