ഡല്‍ഹിക്കെതിരെ രവീന്ദ്ര ജഡേജസ്വന്തമാക്കിയത് നാണംകെട്ട റെക്കോഡ്

single-img
26 September 2020

ഇത്തവണ ഐപിഎല്ലിൽ ഡല്‍ഹിക്കെതിരെ നാണം കെട്ട റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ താരം രവീന്ദ്ര ജഡേജ. മത്സരത്തില്‍ ജഡേജ ചെയ്ത നാലോവറില്‍ കഴിഞ്ഞ ദിവസം 44 റണ്‍സാണ് വഴങ്ങിയത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 40 റണ്‍സില്‍ അധികം വഴങ്ങുന്ന താരമെന്ന റിക്കോഡ്‌ന്‍റെ നാണക്കേടാണ് ജഡേജ സ്വന്തം പേരിലാക്കിയത്.

ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ജഡേജ അമ്പേ പരാജയമായിരുന്നു. എന്നാല്‍ മുന്‍ കാലങ്ങളില്‍ സിഎസ്‌കെയെ പന്തുകൊണ്ടും ബാറ്റ് കൊണ്ടും വലിയ വിജയങ്ങളിലേക്ക് ജഡേജ നയിക്കുകയുണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ ഇക്കുറി ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം ജഡേജയില്‍ നിന്നുണ്ടായിട്ടില്ല.

ചെന്നൈ ടീമിന്റെ സ്പിന്നര്‍മാരില്‍ ആശങ്കയുണ്ടെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും തുറന്ന് പറയുകയുണ്ടായി . എന്തായാലും ഈ ഐപിഎല്ലില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ 40 റണ്‍സില്‍ അധികം വഴങ്ങുന്ന ആദ്യ സ്പിന്നറായി ജഡേജ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഫോമൗട്ടാണ് സിഎസ്‌കെയുടെ തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നതും.