ടോവിനോ- ഐശ്വര്യ ലക്ഷ്മി: ‘കാണെക്കാണെ’ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി

single-img
26 September 2020

ടോവിനോ- ഐശ്വര്യ ലക്ഷ്മി എന്നിവർ ഒരുമിക്കുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി. ഉയരെ എന്ന ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാളത്തില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക്, ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു, കായംകുളം കൊച്ചുണ്ണി, ഉയരെ ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.