‘എനിക്ക് പോലീസിന്റെ സുരക്ഷ വേണ്ട; ഉദ്ദേശ്യം ആർക്കറിയാം?’- കെ സുരേന്ദ്രൻ

single-img
26 September 2020

ഗൺമാനെ അനുവദിക്കാനുള്ള എഡിജിപി തീരുമാനത്തെ എതിർത്ത് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. ‘എനിക്ക് പോലീസിന്റെ സുരക്ഷ വേണ്ട. ഉദ്ദേശ്യം ആർക്കറിയാം?’ എന്നായിരുന്നു കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. നേ​ര​ത്തെയും ഗ​ണ്‍​മാ​നെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും സുരേന്ദ്രൻ അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്. ഈ സാഹചര്യത്തിൽ ഗ​ണ്‍​മാ​നെ നി​യോ​ഗി​ക്കാ​ന്‍ കഴിഞ്ഞ ദിവസം തീ​രു​മാ​നി​ക്കുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശവും നൽകി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എന്നാൽ തനിക്ക് കേരളാ പോലീസിന്റെ സുരക്ഷ വേണ്ടെന്ന തീരുമാനം സുരേന്ദ്രൻ വീണ്ടും അറിയിച്ചു.

എബിവിപി, യുവമോര്‍ച്ച എന്നീ സംഘടനകളിൽ പ്രവർത്തിച്ചാണ് സുരേന്ദ്രൻ രാഷ്ട്രീയ പ്രവേശം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചത്.