ര​ണ്ടാ​മൂ​ഴം ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെന്ന് ഗോ​കു​ലം ഗോ​പാ​ല​ന്‍; സിനിമ ഉടനെന്ന് എംടി

single-img
26 September 2020

എംടിയുടെ ര​ണ്ടാ​മൂ​ഴം ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെ​ന്ന് നി​ർ​മാ​താ​വ് ഗോ​കു​ലം ഗോ​പാ​ല​ന്‍. സി​നി​മ നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് താ​നു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു എ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി ഈ ​സി​നി​മ നി​ര്‍​മി​ക്കാ​നി​ല്ല. എംടി​വാ​സു​ദേ​വ​ൻ നാ​യ​രോ​ട് ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സ്‌​നേ​ഹ​ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അതേസമയം, പല സംവിധായകരും രണ്ടാമൂഴം തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ട് എന്ന് എംടി വ്യക്തമാക്കി. മറ്റു കാര്യങ്ങൾ ദ്രുതഗതിയിൽ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥ തയാറാക്കിയിട്ടുണ്ട്. രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്നും എംടി വാസുദേവൻ നായർ അറിയിച്ചു.

രണ്ടാമൂഴത്തിന്റെ കഥയിലും തിരക്കഥയിലും പൂർണ അധികാരം എംടിക്കായിരിക്കുമെന്ന് വിഎ ശ്രീകുമാർ മേനോനുമായി ധാരണയിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യില്ല. എംടിക്ക് തിരക്കഥ തിരിച്ചു നൽകും. തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പു വ്യവസ്ഥ ചെയ്യുന്നു. ശ്രീകുമാർ മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യുകയാണെങ്കിൽ അതിലെ കേന്ദ്ര കഥാപാത്രം ഭീമൻ ആകരുതെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്.