ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ ഇ​ഡി കേ​സെ​ടു​ത്തു

single-img
26 September 2020

ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കേ​സെ​ടു​ത്തു. ബി​നീ​ഷി​ന്‍റെ സ്വ​ത്തു​ക​ൾ മ​ര​വി​പ്പി​ക്കാ​നും ഇ​ഡി നി​ർ​ദേ​ശം ന​ൽ​കി. ബം​ഗ​ളൂ​രു​വി​ലെ ബി ​കാ​പ്പി​റ്റ​ൽ ഫൈ​നാ​ൽ​ഷ​ൽ സൊ​ലൂ​ഷ്യ​ൻ​സ്, ബി ​കാ​പ്പി​റ്റ​ൽ ഫോ​റെ​ക്സ് ട്രേ​ഡിം​ഗ് എ​ന്നീ കമ്പനി​ക​ളാ​ണ് ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള​ത്. ഇഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്.

ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നാണ് നി​ർ​ദേ​ശം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്, ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷി​നെ നേ​ര​ത്തെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു ​പി​ന്നാ​ലെ​യാ​ണ് ഇ​ഡി ബി​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ബി​നീ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് ഇ​ഡി മുൻപ് ചോ​ദ്യം ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ശേ​ഖ​രി​ച്ച​ശേ​ഷം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജ​യ് ഗ​ണേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

ക​ഴി​ഞ്ഞ ഒ​രു ​മാ​സ​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ഡ​യ​റ​ക്ടേ​റേ​റ്റ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കമ്പനി​ക​ളു​ടെ മ​റ​വി​ൽ ബി​നാ​മി, ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ബി​നീ​ഷ് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​സ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ക എന്നറിയുന്നു.