ലോകത്തില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള നേതാവ് നരേന്ദ്രമോദി: എ പി അബ്ദുള്ളകുട്ടി

single-img
26 September 2020

ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ പ്രതികരണവുമായി എ പി അബ്ദുള്ളക്കുട്ടി. സംസ്ഥാനത്ത് ഇപ്പോള്‍ ബിജെപിക്ക് വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പിലും വലിയ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്ന് എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേപോലെ തന്നെ സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി ബിജെപി തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഞാന്‍ ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് പറയുന്നു. സംസ്ഥാനത്തെ പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി ബിജെപി.യാണ്.”- അബ്ദുള്ളക്കുട്ടി പറഞ്ഞു.