ലോക പ്രശസ്തമായ മുംബൈ വാംഖഡേ ക്രിക്കറ്റ് സ്റ്റേഡിയം ടൂറിസ്റ്റുകള്‍ക്കായി തുറന്ന് കൊടുക്കുന്നു

single-img
25 September 2020

ലോക പ്രശസ്തമായ മുംബൈ വാംഖഡേ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ടൂറിസ്റ്റുകള്‍ക്കായി തുറന്ന് കൊടുക്കുന്നു.
നിലവിലെ സ്റ്റേഡിയത്തിന്റെ ചുമതലകാരായ മുംബൈ ക്രിക്കറ്റ് അസോസിയേഷനും മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും ചേര്‍ന്നുള്ള ഈ പദ്ധതിക്ക് തത്വത്തില്‍ അനുമതി ലഭിച്ചു. ലോക പ്രശസ്തമായ പല സ്റ്റേഡിയങ്ങളും വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാനായി അവസരം നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ ടൂറിസ്റ്റുകള്‍ക്കായി സ്റ്റേഡിയം തുറന്നുകഴിഞ്ഞാല്‍ ഇവിടം ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറുമെന്നാണ് മഹാരാഷ്ട്ര ടൂറിസം വകുപ്പ് മന്ത്രി ആദിത്യ താക്കറെയുടെ അഭിപ്രായം. സംസ്ഥാനത്തെ ടൂറിസം വകുപ്പുമായി പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്നും, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാട്ടീല്‍ പ്രതികരിക്കുകയുണ്ടായി. 2011ല്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയത് ഈ ഗ്രൌണ്ടിലായിരുന്നു. അതിനാല്‍ ഇവിടെ ഒരു മ്യൂസിയം ആരംഭിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോഴാവട്ടെ ആദിത്യ താക്കറെയും ഇന്ത്യന്‍ ക്രിക്കറ്റിനായി സമര്‍പ്പിച്ചുകൊണ്ട് ഒരു മ്യൂസിയം മുംബൈയില്‍ സ്ഥാപിക്കാന്‍ പദ്ധതികളുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയെ മുംബൈ ക്രിക്കറ്റ് അസോസിയേഷനും അംഗീകരിച്ചിട്ടുണ്ട്.