പീഡനക്കേസ് പ്രതികളുടെ വൻ പോസ്റ്ററുകൾ ഇനി തെരുവുകളിൽ; പദ്ധതിയുടെ പേര് ‘ഓപ്പറേഷൻ ദുരാചാരി’

single-img
25 September 2020

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ഉത്തർപ്രദേശ് സർക്കാറിന്റെ ‘ഓപ്പറേഷൻ ദുരാചാരി’. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദർശിപ്പിക്കും. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച വൻ പോസ്റ്ററുകൾ തെരുവുകളിൽ സ്ഥാപിക്കും.

പീഡനക്കേസുകളിൽ പ്രതിയാകുന്നവരുടെ വിശദാംശങ്ങൾ പുറംലോകം അറിയാറില്ല. ഇത് ഒഴിവാക്കാനാണ് കുറ്റവാളികളുടെ പോസ്റ്ററുകൾ പതിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കണ്ടെത്തി പിടികൂടാന്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നേരത്തെ ഉത്തർപ്രദേശിലെ യോഗി സർക്കാർ നടപ്പാക്കിയിരുന്നു.