കോ​വി​ഡ് പ്ര​തി​സ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ കാ​ര​ണം അ​ല്ല: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി

single-img
25 September 2020

രാജ്യത്ത് വ്യാപകമായ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ക​ഴി​യി​ല്ലെന്നു കോടതി വ്യക്തമാക്കി. 

അ​വി​നാ​ഷ് താ​ക്കൂ​റി എ​ന്ന​യാ​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ർ​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ കാ​ര​ണം അ​ല്ല. എ​ന്തു ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തി​ക്കാ​വി​ല്ലെ​ന്നും എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

അതേസമയം തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​ന് വേ​ണ്ടി​യാ​ണ് നി​തീ​ഷ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്.