എസ്. പി. ബാലസുബ്രഹ്മണ്യം ഓർമ്മയായി

single-img
25 September 2020

എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഓർമ്മയായി . ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്റിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. 

ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. തുടർന്ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്റ്റംബര്‍ 19 ന് അദ്ദേഹത്തിന്റെ മകന്‍ അവകാശപ്പെട്ടിരുന്നു. അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും മകന്‍ അറിയിച്ചിരുന്നു.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു കാലഘട്ടത്തിലെ പ്രമുഖനായ വ്യക്തിയാണ് എസ് പിബി.  എസ്.പി.ബി എന്നും ബാലു എന്നുമാണ് അടുൃപ്പമുള്ളവരുടെ ഇടയിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമായ അദ്ദേഹം തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്.