ആ ശബ്ദത്തിന്റെ നിഴല്‍രൂപമായി മാറാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു: കമല്‍ ഹാസന്‍

single-img
25 September 2020

ഇന്ന് അന്തരിച്ച പ്രശസ്ത ഗായകൻ എസ്പിബിയ്ക്ക് കമല്‍ഹാസനും ആദരാഞ്ജലികളുമായെത്തി. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ അനുശോചനം.” അണ്ണയ്യ എസ്പിബിയുടെ ശബ്ദത്തിന്റെ നിഴല്‍രൂപമായി മാറാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. അടുത്ത ഏഴ് തലമുറകളോളം അദ്ദേഹം ഓര്‍ക്കപ്പെടും.” എന്ന് കമല്‍ ട്വീറ്റ് ചെയ്തു.

ഇതിന്റെ കൂടെ എസ്പിബിയോടൊപ്പമുള്ള വീഡിയോയും കമല്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസം വെെകിട്ടോടെയാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന എസ്പിബിയുടെ ആരോഗ്യനില വഷളാകുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ച് മനസിലാക്കിയിരുന്നു.