ലൈഫ് മിഷന്‍: സിബിഐ കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് ചെന്നിത്തല

single-img
25 September 2020

സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന ക്രമക്കേടുകളുടെ പേരിലുള്ള സിബിഐയുടെ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാംപ്രതിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ മുഖ്യമന്ത്രിയെയും തദേശവകുപ്പ് മന്ത്രിയെയും സിബിഐ ചോദ്യം ചെയ്യുന്ന അവസ്ഥയായി, അതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയായ കേസില്‍ വിദേശസഹായ നിയന്ത്രണചട്ട ലംഘനത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

ഇതിനെ തുടർന്ന് സന്തോഷ് ഈപ്പന്റെ ഓഫിസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തുകയും ചെയ്തു. കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് പരിശോധനയ്ക്ക് മുകളിലൂടെയാണ് ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം ഉണ്ടായിരിക്കുന്നത്.