ലൈഫ് മിഷനില്‍ സിബിഐ കേസ്: കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയി എന്നതിന്റെ തെളിവ്: സിപിഎം

single-img
25 September 2020

ലൈഫ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കേസെടുത്ത സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് . കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് സിപിഎം ആരോപിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയില്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സിബിഐ കേസെടുത്തതെന്നും ഇതിലൂടെ കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയി എന്നതിന്റെ തെളിവാണ് കാണാന്‍ കഴിയുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനെ സംബന്ധിച്ച ഒരുകോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഇതിലൂടെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പറയുന്നു.