`കോവിഡ് പോസിറ്റീവായതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങള്‍ എന്നെ വേട്ടയാടുന്നു´: കോവിഡ് പരിശോധനാ സമ്മതപത്രം നല്‍കിയിട്ടില്ലെന്ന് കെ എം അഭിജിത്

single-img
25 September 2020

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സമ്മതപത്രം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ് യു നേതാവ് കെഎം അഭിജിത്ത്. താനോ സഹപ്രവര്‍ത്തകന്‍ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട്  ഇങ്ങനെയൊരു സമ്മതപത്രം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും തൻ്റെയോ  ബാഹുലിന്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ലെന്നും അഭിജിത് പറഞ്ഞു. പിന്നെ ആര്‍ക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നതെന്നും അഭിജിത്ത് ഫേസ്ബുക്കിലൂടെ ചോദിച്ചു. 

ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി  നിങ്ങള്‍ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിന്റെ  പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ നാളെ ഒരുപക്ഷേ എന്റെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. രാഷട്രീയമായ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ നിന്ന് ആദ്യമായല്ല  എനിയ്‌ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എന്റെ പ്രസ്ഥാനവും, സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ്,  എങ്കിലും നാളിതുവരെ കടന്നുവന്ന അതേ  കരുത്തില്‍ ഈ  കുപ്രചരണങ്ങളെയും നേരിടും- അഭിജിത്ത് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം

സുഹൃത്തുക്കളേ, 

ഞാന്‍ നല്‍കിയതെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവര്‍ത്തകന്‍ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട്  ഇങ്ങനെയൊരു സമ്മതപത്രം ആര്‍ക്കും നല്‍കിയിട്ടില്ല. മാത്രവുമല്ല എന്റെയോ, ബാഹുലിന്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്?

ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി  നിങ്ങള്‍ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിന്റെ  പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ നാളെ ഒരുപക്ഷേ എന്റെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 

രാഷട്രീയമായ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍

നിങ്ങളില്‍നിന്ന് ആദ്യമായല്ല  എനിയ്‌ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എന്റെ പ്രസ്ഥാനവും, സഹപ്രവര്‍ത്തകരും,സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ്,  എങ്കിലും നാളിതുവരെ കടന്നുവന്ന അതേ  കരുത്തില്‍ ഈ  കുപ്രചരണങ്ങളെയും നേരിടും.