എസ്പിബിയും ചെസും തമ്മില്‍; വിശ്വനാഥൻ ആനന്ദ് പറയുന്നു

single-img
25 September 2020

ഇന്ന് അന്തരിച്ച അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവുമായുള്ള അപൂര്‍വമായ ബന്ധം പറയുകയാണ്‌ ഇന്ത്യയുടെ ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്. കുട്ടിക്കാലത്ത് ദേശീയ ചാമ്പ്യൻഷിപ്പിനുള്ള തൻ്റെ ചെസ് ടീം ‘മദ്രാസ് കോൾട്ട്സി’നെ 1983ൽ സ്പോൺസർ ചെയ്തത് ഇതേ ഗായകന്‍ എസ്പിബി ആയിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു.

പില്‍കാലത്ത് ലോകചാമ്പ്യനായി മാറിയ ആനന്ദിൻ്റെ കുട്ടിക്കാലത്തെ ആദ്യ സ്പോൺസറായിരുന്നു എസ്പിബി. ആ സമയം കേവലം 14കാരനായ ആനന്ദ് ആ ചാമ്പ്യൻഷിപ്പോടെയാണ് ദേശീയ ശ്രദ്ധ നേടുന്നത്. നല്ല കഴിവുള്ള ഒരു പയ്യൻ സംഘത്തിലുണ്ടെന്ന് ഒരു സുഹൃത്തു വഴി അറിഞ്ഞ എസ്പിബി അന്ന്
ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.

‘വളരെയധികം മഹാനാനും സിംപിളുമായ ആ മനുഷ്യൻ്റെ വേർപാടറിഞ്ഞ് വിഷമമായി. അദ്ദേഹം ആയിരുന്നു എൻ്റെ ആദ്യ സ്പോൺസർ. 1983ല്‍ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഞങ്ങളുടെ ടീം ചെന്നൈ കോൾട്ട്സിനെ സ്പോൺസർ ചെയ്തത് അദ്ദേഹമായിരുന്നു. ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളതിൽ, ഏറ്റവും നല്ല ആളുകളിൽ പെട്ട ഒരു മനുഷ്യൻ’- ട്വിറ്ററിൽ ആനന്ദ് എഴുതി.