കെ എം മാണിയുടെ ബാര്‍കോഴക്കേസ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രസക്തം: എ വിജയരാഘവന്‍

single-img
25 September 2020

യുഡിഎഫ് ഭരണ കാലത്തെ കെ എം മാണി ഉൾപ്പെട്ട ബാര്‍കോഴക്കേസ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അപ്രസക്തമാണെന്ന് ഇടത് മുന്നണിയുടെ കണ്‍വീനര്‍ എ വിജയരാഘവന്‍. മകൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം ഇടത് മുന്നണിയിലേക്ക് വരുന്നത് സംബന്ധിച്ച ചോദ്യത്തിന് മനോരമാ ന്യൂസിന്റെ പുലര്‍വേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജോസ് കെ മാണിയുടെ കീഴിൽ ഉള്ളത് ബഹുജനാടിത്തറയുള്ള പാര്‍ട്ടിയാണെന്നും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറയുകയും ചെയ്തു. ബാർ കോഴ കേസ് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉല്‍പ്പന്നമാണ് എന്നും കെ എം മാണിയോടുള്ള വ്യക്തിവിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ആ നടപടി നമ്മള്‍ സ്വീകരിച്ചിട്ടുള്ളത് എന്നും എ വിജയ രാഘവൻ പറയുന്നു.

“സംസ്ഥാന ബജറ്റൊക്കെ തടയുന്നത് അന്നുയിക്കപ്പെട്ട ആക്ഷേപത്തിന്റെ പുറത്തായിരുന്നു. അത്തരത്തിലുള്ള ആക്ഷേപത്തിന്റെ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ് എന്നും വിജയരാഘവൻ ആരോപിച്ചു. “നോട്ടുകൾ എണ്ണുന്ന യന്ത്രം യന്ത്രം യുഡിഎഫിലുള്ളതാണ്.അത് ആ മുന്നണിയിൽ ഉള്ളവര്‍ വീതിച്ചിട്ടുണ്ടാകും. അത്തരത്തിൽ ഒരു യന്ത്രമുണ്ടെങ്കില്‍ അതൊന്നും ജോസ് കെ മാണിയ്‌ക്കൊപ്പമില്ല. ജോസ് കെ മാണി നോട്ടെണ്ണുന്ന യന്ത്രവും കൊണ്ടല്ല ഇടത് മുന്നണിയിലേക്ക് വരുന്നത്.”- എ വിജയ രാഘവൻ പറഞ്ഞു.